• Home
  • Sports
  • യുഎസ് ഓപ്പണ്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്
Sports

യുഎസ് ഓപ്പണ്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്

Email :2

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്. അഞ്ച് സെറ്റ് നീണ്ട ത്രസിപ്പിക്കുന്ന പോരില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ തോല്‍പ്പിച്ചാണ് തീം ആദ്യ ഗ്രാന്‍ഡ്സ്ലാം നേടിയത്. സ്‌കോര്‍ 2-6, 4-6, 6-4, 6-3, 7-6. ആദ്യ രണ്ട് സെറ്റും നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു തീമിന്റെ തിരിച്ചുവരവ്. അവസാന സെറ്റില്‍ ടൈബ്രേക്കിലൂടെ വിജയികളെ തീരുമാനിച്ചത്.

യുഎസ് ഓപ്പണ്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിന്


ഇതിന് മുമ്ബ് രണ്ട് ഗ്രാന്‍ഡ്സ്ലാം ഫൈനലുകള്‍ കളിച്ചിട്ടുളള താരമാണ് തീം. 2018, 2019 വര്‍ഷങ്ങളിലെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളില്‍ റാഫേല്‍ നദാലിനോട് പരാജയപ്പെട്ടു. ഈ വര്‍ഷം ആദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നോവാക് ജോക്കോവിച്ചിനോടും തീമിന് തോല്‍വി സമ്മതിക്കേണ്ടിവന്നു.

Related Tags:

Leave a Reply

Your email address will not be published. Required fields are marked *

Related Posts